അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിട നൽകി ജന്മനാട്

dijo kappan passed away

അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിടനൽകി ജന്മനാട്. പാലാ മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. സർക്കാർ ഗാർഡ് ഓണർ നൽകി ആദരിച്ചു . മന്ത്രി വി എൻ വാസവൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,ജോസ് കെ മാണി എം പി, മാണി സികാപ്പൻ MLA, ചാണ്ടി ഉമ്മൻ MLA തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡി കാപ്പൻ്റെ അന്ത്യം. ഉപഭോക്തക്കളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ഇടപെടൽ നടത്തിയ പൊതുപ്രവർത്തകനാണ് വിടവാങ്ങിയത്. ശബരി റെയിൽപാതയുടെ നിയമപോരാട്ടങ്ങളിൽ മുന്നിൽ നിന്ന വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. റോഡ് സുരക്ഷ , ആരോഗ്യം , പൊതുഗതാഗത വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. ചാനൽ ചർച്ചകളിലും പരിചിത മുഖമായിരുന്നു ഇദ്ദേഹം.

ALSO READ: വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യമെണ്ണുക തപാൽ വോട്ടുകൾ; രത്തൻ യു ഖേൽക്കർ

അതോടൊപ്പം പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചു.

ALSO READ: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ; സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി

കാർ അപകടത്തിൽ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News