എറണാകുളം ശിവക്ഷേത്രോത്സവത്തിൽ പ്രധാന അതിഥിയായി ദിലീപ്: പ്രതിഷേധത്തിന് പിന്നാലെ നടൻ പിന്മാറിയെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ്

ashok

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ എറണാകുളം ശിവക്ഷേത്ര ഉത്സവത്തിൻ്റെ പരിപാടിയില്‍ നിന്ന് ദിലീപിനെ ഒ‍ഴിവാക്കിയതായി ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് എസ് അശോക് കുമാർ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡല്ല ദിലീപിനെ ക്ഷണിച്ചത്. ക്ഷേത്രോപദേശക സമിതിയുടെ തീരുമാനമായിരുന്നു ദിലീപ് ഉദ്ഘാടനം ചെയ്യണമെന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ പരിപാടിയുടെ നോട്ടീസ് പുറത്തായതിന് പിന്നാലെ സമൂഹമാധ്യത്തില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികരിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പുണ്ടായതായി അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യറും അതിജീവിതയും വിധിയെക്കുറിച്ച് പ്രതികരിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ദിലീപ് സ്വയം പിന്മാറുന്നുവെന്ന് തൻ്റെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ALSO READ: ഒമാനിലെ ജ്വല്ലറിയിൽ വൻ കവർച്ച: കവർന്നത് 23 കോടി രൂപ വിലയുള്ള ആഭരണങ്ങൾ; രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

അതേസമയം, ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ചത്തേക്ക് മാറ്റി. ദിലീപിന് പകരം തന്ത്രിയാണ് കൂപ്പൺ ഉദ്ഘാടനം നിർവഹിക്കുയെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News