
പത്തനംതിട്ട അടൂരിൽ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി.ബാബുവിൻ്റെയും പൊന്നമ്മയുടേയും മകൻ സജി ബാബുവിനാണ് ജീവൻ നഷ്ടമായത്. 39 വയസായിരുന്നു.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. സഹോദരൻ: സാംകുട്ടി.
English summary : A disabled youth died after being hit by a wheel of a Ketturuppadi during a festival in Pathanamthitta. Saji Babu, son of M.D. Babu and Ponnamma, of Oonnukal, Vaaluthara, Chenneerkara, Pathanamthitta, lost his life. He was 39 years old. The tragic incident occurred during a festival at the Thrichendamangalam temple in Peringanad.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

