
പുല്ലൂർ – പെരിയ പഞ്ചായത്തിൽ നാടകീയ സംഭവങ്ങൾക്കൊടുവില്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫ് മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തതിന് പിന്നാലെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എൽ ഡി എഫ് 9,
യു ഡി എഫ് 9, എൻ ഡി എ 01 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ബി ജെ പി അംഗവും എത്തിയിരുന്നില്ല. ബി ജെ പി അംഗം കൂടി വിട്ടുനിന്നതോടെ കോറം തികയാത്തതിനെ തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെക്കുന്നതായി വരണാധികാരി തീരുമാനമെടുത്തത്.
യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഉഷ എൻ നായർ മാത്രമാണ് പഞ്ചായത്തിലെത്തിയത്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് കോൺഗ്രസിൽ തർക്കമുണ്ടായത്. പിന്നാലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കുമരകം പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ബിജെപിയുടെ പിന്തുണ ലഭിച്ചു. പിന്നാലെ യു ഡി എഫ് സ്വതന്ത്രൻ പ്രസിഡൻ്റായി. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

