പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം

PALAKKAD BJP DISPUTE

പാലക്കാട് നഗരസഭയിൽ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ തമ്മിലടി. സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, എൻ ശിവരാജൻ അടക്കം ഉളളവരെ പട്ടികയിൽ നിന്നും ഒഴിവാക്കി. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയനെതിരെ സൈബർ ആക്രമണം രൂക്ഷമായിട്ടുണ്ട്.

സ്ഥാനാർഥികളായി BJP ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ , കൃഷ്ണകുമാറിൻ്റെ ഭാര്യ മിനി കൃഷ്ണകുമാർ എന്നിവരെ ഉൾപെടുത്തിയാണ് പട്ടിക തയ്യറാക്കിയത്. എന്നാൽ നിലവിലെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാനും , BJP സംസ്ഥാന ട്രഷറുമായ ഇ. കൃഷ്ണദാസ് ,ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ അടക്കം ഉള്ളവർക്ക് സീറ്റില്ല. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ വിഭാഗത്തെ മാത്രം ഉൾകൊള്ളിച്ച് തയ്യറാക്കിയ പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

ALSO READ; പ്രതിസന്ധിയിലായി കോൺഗ്രസ്; കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നു

തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ സമീപിച്ചിരിക്കുകയാണ് എൻ ശിവരാജൻ. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ അധിക്ഷേപ കമൻ്റുകളാണ് BJP പ്രവർത്തകർ ഇടുന്നത്. തർക്കം രൂക്ഷമായതിനാൽ ബിജെപയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News