സമസ്തയിലെ തർക്കങ്ങൾക്ക് പരിഹാരമായില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയിൽ മുസ്ലിം ലീഗ്

samastha + league

സമസ്തയിലെ തർക്കങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയിൽ മുസ്ലിം ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതെ വന്നതാണ് ലീഗിനെ കു‍ഴക്കുന്നത്. സമസ്ത ഇകെ വിഭാഗത്തിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായിട്ടുണ്ട്. ഫെബ്രുവരിയിൽ കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ മുസ്ലിം ലീഗ് മുൻകൈയെടുത്ത് ഏഴംഗ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയെ സമസ്തയിലെ ലീഗ് വിരുദ്ധർ പരസ്യമായി തള്ളി.

ALSO READ; കേരള സർവ്വകലാശാലയിലെ സംസ്കൃത ഗവേഷണവിദ്യാർഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ ബിന്ദു

ചില നേതാക്കളുടെ അനാവശ്യമായ പിടിവാശിയും മുസ്ലിം ലീഗിൻ്റെ ഇടപെടലുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നൂറാം വാർഷികം വൻ വിജയമാക്കുന്നതിനുള്ള ശ്രമത്തിലാണ് സമസ്തയിലെ അണികൾ. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ രണ്ടാംനിര നേതാക്കളിൽ തട്ടിയാണ് പലപ്പോഴും തകർന്നത്. തർക്കം തുടരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News