
വയനാട്ടിലെ ദുരിതബാധിതരുടെ പോരിൽ നാടായ നാട് മുഴുവൻ ഓടി നടന്ന് ഫണ്ട് പിരിച്ചവരാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പണം പിരിക്കുമ്പോൾ ഇപ്പോൾ തുടങ്ങും ഇപ്പോൾ തുടങ്ങും എന്നായിരുന്ന് ചൊല്ല്. എന്നാൽ വർഷമിങ്ങനെ കൺമുന്നിൽ കൂടി കടന്ന് പോയിട്ടും “ജ്യോതിയും വന്നില്ല തീയും വന്നില്ല” എന്നു പറയുപോലെ വീടുപോയിട്ട് പേരിനെരു സ്ഥലം പോലും കാണിക്കാൻ കോൺഗ്രസിനായിട്ടില്ല. ഇപ്പോൾ ആര് ചോദിച്ചാലും ഏതാണ്ട് കാലാവസ്ഥ പ്രവചനം പോലെ പറയും വരും, വരാതിരിക്കില്ല, വരുമായിരിക്കാം അങ്ങനെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന പോലെയാണ് കോൺഗ്രസിന്റെ ഉരുണ്ടുകളി.
നാണമുള്ളവരോടല്ലെ പറഞ്ഞിട്ട് കാര്യമുള്ളു എന്ന് കരുതി പൊതു ജനത്തിന്റെ പണം അങ്ങനെയങ്ങ് പോട്ടെ എന്ന് വയ്ക്കാൻ പറ്റുമോ. പാവങ്ങളുടെ പേരും പറഞ്ഞ് പൈസ പിരിച്ചിട്ട് ഇപ്പോൾ അതേ മനുഷ്യരുടെ മണ്ണിലാണ് ഭരണം തിരിച്ച് പിടിക്കാനുള്ള അടവ് പഠനം നടക്കുന്നത്. സുനിൽ കനഗോലുവിന്റെ ശിഷ്യത്വത്തിൽ നടക്കുന്ന ലക്ഷ്യമീറ്റിന് വേണ്ടി നേതാക്കൾ താമസിക്കുന്ന സപ്ത, സുൽത്താൻ ബത്തേരിയിലെ തന്നെ ആഡംബര സെവൻസ്റ്റാർ റിസോർട്ടാണ്. സിമ്മിങ് പൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ താമസിക്കുമ്പോൾ ഉളുപ്പ് തോന്നുന്നില്ലെ കോൺഗ്രസേ?
Also read : SIR ലെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
വീടും, നാടും ഉടയവരും ഉറ്റവരും നഷ്ടപ്പെട്ട പാവങ്ങൾക്ക് മുന്നിൽ തന്നെ വേണോ നിങ്ങളുടെ ഈ പൊറാട്ട് നാടകം. നിങ്ങൾ പറഞ്ഞോ നമുക്ക് ഒരു ചുക്കുമില്ല എന്ന ധാർഷ്ട്യമെന്നല്ലാതെ ഇതിനെ മറ്റെന്താണ് പറയേണ്ടത്. വീട് എപ്പോൾ വച്ച് കെടുക്കുമെന്ന് ചോദിച്ചാൽ വ്യകതമായി ഒരുത്തരമില്ല പകരം ആശങ്ക വേണ്ട എന്നും തെരഞ്ഞെടുപ്പിന്റെയും സമരങ്ങളുടെയും ഡേറ്റ് പറയും പോലെ ഈ കാര്യത്തിൽ കട്ട് ഓഫ് ഡേറ്റ് പറയാനാകില്ല എന്നാണ് വാദം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഈ നാടകം പാവം ജനങ്ങൾ ഇനി എത്രനാൾ കൂടി കണേണ്ടി വരുമോ എന്തോ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

