
എത്ര തിരക്കായാലും പറഞ്ഞ സമയത്ത് മന്ത്രി വി എൻ വാസവൻ എത്തുമെന്നും കാര്യങ്ങള്‍ ഓർത്തു വയ്ക്കാൻ ഡയറിയൊന്നും വേണ്ടെന്നും ഡോ. ജയകുമാർ. കൈരളി ന്യൂസിൻ്റെ സംവാദ പരിപാടിയായ പബ്ലിക് ഓഡിറ്റിലാണ് അദ്ദേഹം സംസാരിച്ചത്. കൃത്യനിഷ്ഠയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു മീറ്റിംഗിന് മൂന്ന് മണി എന്ന് പറഞ്ഞാൽ കൃത്യം ആ സമയത്ത് തന്നെ അദ്ദേഹം അവിടെ എത്തും. പരിപാടികൾ ഓർത്തുവെക്കാൻ അദ്ദേഹം ഡയറി ഉപയോഗിക്കാറില്ല. അടുത്ത മാസത്തെ ഒരു പരിപാടിയെക്കുറിച്ച് ഫോണിലൂടെ ചോദിച്ചാൽ പോലും, ഡയറി നോക്കാതെ തന്നെ തന്റെ ഒഴിവ് സമയം ആലോചിച്ച് ഉറപ്പ് നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂരിന്റെ ജനപ്രതിനിധിയാണെങ്കിലും കോട്ടയം ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിന് നേതൃത്വം നൽകുന്ന കോട്ടയത്തിന്റെ മന്ത്രി എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയല്ലെങ്കിൽ കൂടി കോട്ടയം മെഡിക്കൽ കോളേജിന്റെ വിപുലമായ വികസനത്തിന് അദ്ദേഹം നടത്തിയ ഇടപെടലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
എത്ര തിരക്കുകൾക്കിടയിലും താൻ സന്ദർശിക്കുന്ന സ്ഥാപനങ്ങളിലെ ഓരോ ചെറിയ കാര്യങ്ങളും അന്വേഷിക്കാനും മനസ്സിലാക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. അവിടെ എത്തിയാൽ വളരെ ശാന്തനായി കാര്യങ്ങൾ പഠിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടേ അദ്ദേഹം മടങ്ങാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

