
ഇന്ത്യയെ നിരീക്ഷണ രാഷ്ട്രമാക്കുകയാണ് സഞ്ചാര്‍ സാഥി ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സാങ്കേതിക വിദ്യയിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഉദ്ദേശം. എല്ലാ പൗരന്മാരെയും കേന്ദ്രത്തിൻ്റെ നിരീക്ഷണ വലയത്തിലാക്കുന്നു. എല്ലാ പൗരന്മാര്‍ക്കും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിരീക്ഷണത്തിൻ്റെ കരിമ്പടം തീർക്കാനുള്ള മാർഗമാണിത്. സ്വകാര്യത, ജനാധിപത്യം എന്നിവയ്ക്ക് ഏൽക്കുന്ന കനത്ത പ്രഹരമാണ് സഞ്ചാര്‍ സാഥി ആപ്പിലൂടെ ഉണ്ടാകുക. മൗലികാവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിൻ്റെ കടന്നുകയറ്റമാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ഇക്കാര്യം ഉയർത്തും. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആപ്പിലൂടെ എന്ത് ശാക്തീകരണമാണ് നടത്താൻ പോകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. 120 കോടി മൊബൈൽ ഫോണുകൾ ആപ്പിന് വിധേയമാക്കും. പെഗാസസുമായ അന്വേഷണത്തിൽ കേന്ദ്രസർക്കാർ സഹകരിച്ചില്ല. രഹസ്യമായ കാര്യങ്ങളിൽ മറുപടിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


