
അഭിജ്ഞാന ശാകുന്തളത്തിന് മലയാളത്തിൽ 60-ലേറെ പരിഭാഷകളുണ്ടെന്നാണ് കണക്ക്. എന്നാല്‍ അത് വായനശാലകളില്‍ പോലും ഇന്ന് കിട്ടാനില്ലാത്ത കാലത്ത് തൻ്റെ കൈയിലുള്ള നാല്‍പ്പതോളം പരിഭാഷകള്‍ ഫേസ്ബുക്കിലൂടെ വായനക്കാര്‍ക്കായി നല്‍കി മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളവിഭാഗം മുൻ തലവനും നിരൂപകനുമായ ഡോ. കെ.വി. തോമസ്.
തൻ്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വായനക്കാര്‍ക്കായി പരിഭാഷകള്‍ പ്രസിദ്ധപ്പെടുത്തുന്നത് (Thomas Kv ). ‘എത്രയെത്ര ശാകുന്തളങ്ങള്‍’ എന്ന പേരിലാണ് തൻ്റെ പരിഭാഷ അദ്ദേഹം എഴുതുന്നത്.
ഇന്നലെ അദ്ദേഹം 31-ാം അധ്യായത്തിലെത്തി. ആർട്ടിസ്റ്റ് എ പദ്മനാഭൻ്റെ അഭിജ്ഞാന ശാകുന്തള പരിഭാഷ എഴുകോൺ ശിവശങ്കരൻ്റെ അവതാരികയോടെ 1978ൽ പ്രസിദ്ധീകരിച്ചിരുന്നു. ധ്വനി പ്രധാനമായ പല ശ്ലോകങ്ങളുടെയും വ്യംഗ്യ ഭംഗി കുറെക്കൂടി സ്പഷ്ടമാക്കണമെന്നു അദ്ദേഹത്തിനു തോന്നി ആദ്യ പതിപ്പിലെ പല ശ്ലോകങ്ങളും പരിഷ്കരിച്ച് 1986ൽ പുറത്തിറക്കിയ പതിപ്പാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. വായനശാലകളില്‍പ്പോലും ലഭ്യമല്ലാത്ത ഈ പരിഭാഷ വായിക്കാൻ വായനക്കാര്‍ ഏറെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

