കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരന് സിഎസ്ഐആര്‍ എമെരിറ്റസ് സയിൻ്റിസ്റ്റ് ഫെല്ലോഷിപ്പ്

dr. kp sankaran

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരന് സി എസ് ഐ ആറിൻ്റെ എമെരിറ്റസ് സയിൻ്റിസ്റ്റ് ഫെല്ലോഷിപ്പ് ലഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ മൂന്ന് വർഷത്തെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ്. ഡോ. ശങ്കരൻ്റെ കീഴിൽ ഒരു വിദ്യാർഥിക്ക് ഗവേഷണം നടത്താനുള്ള ഫെല്ലോഷിപ്പും ലഭിക്കും. 

കുസാറ്റിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും കരസ്ഥമാക്കിയ ഡോ. ശങ്കരൻ കുസാറ്റിൽ അധ്യാപകനായിരുന്നു. പ്രോ വൈസ് ചാൻസലർ, വകുപ്പ് മേധാവി, കുസാറ്റ് പോപ്പുലേഷൻ സ്റ്റഡീസ് സെന്റർ ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട്.

ALSO READ: ഐഎഫ്എഫ്കെ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്; വംശീയ മുന്‍വിധികള്‍ക്കെതിരെ ഇന്നും തുടരുന്ന പോരാട്ടം

നിലവിൽ കുസാറ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എമെരിറ്റസ് പ്രൊഫസറായ ഡോക്ടർ പി ജി ശങ്കരൻ ഇന്ത്യൻ സൊസൈറ്റി ഫോർ പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിഡ‍ൻ്റുമാണ്.

ALSO READ: കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ശശി തരൂർ; രാഹുൽ മാങ്കൂട്ടത്തിലിനും ഒളിയമ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News