
രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസിന്റെ നേതാവ് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും വലിയ മാലിന്യമാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഓരോ ദിവസവും പുറത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിട്ടുണ്ട്.
ഓഡിയോ ക്ലിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ‘നിന്നെ കൊന്ന് ഇല്ലാതാക്കാൻ എനിക്ക് സെക്കന്റുകൾ മതി’ എന്ന് ഭീഷണിപ്പെടുത്തുന്നത് കേൾക്കാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കാണാതായ യുവതികളെ പറ്റിയും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത യുവതികളെ പറ്റിയും അന്വേഷണം വേണമെന്ന് ഡോ. പി സരിൻ ആവശ്യപ്പെട്ടു.
ഇത് വലിയ ഒരു മാഫിയയാണെന്നും, ചിലപ്പോൾ ഇത്തരത്തിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും ഡോ. സരിൻ കൂട്ടിച്ചേർത്തു. പുറത്തെത്തിയ ഓഡിയോ ക്ലിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. എത്ര സെക്കൻഡ് വേണം എനിക്ക് നിന്നെ കൊല്ലാൻ എന്ന് രാഹുൽ പറയുന്നതും ഓഡിയോയിൽ കേൾക്കാൻ സാധിക്കും.
ടെൻഷൻ മാറാൻ വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാൻ ശ്രമിക്കുകയാണോ എന്ന് പെൺകുട്ടി ചോദിക്കുമ്പോഴാണ്, കൊല്ലാൻ സെക്കൻഡുകൾ മതിയെന്ന ഭീഷണി രാഹുൽ മുഴക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

