
സിനിമാതാരം കൃഷ്ണ പ്രസാദും സഹോദരനും ബിജെപി കൗൺസിലർ കൃഷ്ണകുമാറും കാണിച്ചത് ഗുണ്ടായിസമെന്നും കാരണമായി തന്നെ മർദ്ദിച്ചതിൽ ശക്തമായ നടപടി വേണമെന്നും ഡോ. ശ്രീകുമാർ. കടുത്ത മർദ്ദനമാണ് താൻ നേരിട്ടതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ഡോക്ടർ ശ്രീകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീട് പണിയുന്നതിനായി മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സ്ഥലത്ത് വില്ലേജ് ഓഫീസർ പരിശോധന നടത്തുന്നതിനിടെ, കൃഷ്ണപ്രസാദ് ഉന്നയിച്ച ആരോപണങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തിയത് പ്രതികളെ പ്രകോപിപ്പിക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
ALSO READ; കൊല്ലത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൃഷ്ണപ്രസാദ് തന്റെ കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്കും കഴുത്തിനും മുഖത്തും അടിച്ചു. ഇതിന് പിന്നാലെ കൃഷ്ണകുമാറും ഡോക്ടറെ മർദ്ദിച്ചു. ആക്രമണത്തിൽ ഡോക്ടറുടെ കണ്ണട പൊട്ടിപ്പോകുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തന്‍റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്നും, തലയിൽ സോഫ്റ്റ് ടിഷ്യൂ ഇഞ്ചുറി ഉണ്ടെന്നും കണ്ടെത്തിയതായി ഡോ. ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ, സിനിമാതാരം കൃഷ്ണപ്രസാദിനും സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

