
ഗാസയിലെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഡോ. എസ് എസ് സന്തോഷ് കുമാർ. തിരുവനന്തപുരത്ത് ഭാരത് ഭവൻ സംഘടിപ്പിച്ച ‘ഗാസ കാഴ്ചകളും അനുഭവങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയുടെ ദുരവസ്ഥയെ കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. ലോകത്തിന്റെ ഏതു കോണിലും മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളിടത്തെല്ലാം ജീവകാരുണ്യ ആരോഗ്യ പ്രവർത്തനങ്ങളുമായി ഡോക്ടർ എസ് എസ് സന്തോഷ് കുമാർ ഉണ്ട്.
ഗാസയിലെ യു എൻ എമർജൻസി മെഡിക്കൽ ടീം അംഗമായ ഡോ. സന്തോഷ് കുമാർ വെടിനിർത്തലിനു ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഗാസയിൽ കണ്ടതും കേട്ടതും ഉള്ളു പൊള്ളിച്ചതുമായ അനുഭവങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ സന്തോഷ് കുമാർ വിശദീകരിച്ചു.
ALSO READ; പെയ്തൊഴിയാതെ മാനം: ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
മെഡിസിൻ സാൻ ഫ്രോണ്ടിയേഴ്സ് എന്ന കൂട്ടായ്മയിൽ തുടക്കകാലത്ത് വലിയ മിഷനുകളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ പ്രോജക്ട് നിമിഷന്റെ ഭാഗമായാണ് ഗാസയിൽ പ്രവർത്തിച്ചിരുന്നത്. യുക്രെയിൻ യുദ്ധസമയത്തും ഇരകൾക്ക് ആശ്വാസവുമായി ഡോക്ടർ സജീവമായിരുന്നു. തിരുവനന്തപുരം സിംഗേഴ്സ് കളക്ടീവ് അവതരിപ്പിച്ച മൈത്രി ഗാനങ്ങളോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്. പ്രദീപ് പനങ്ങാട് പരിപാടിയുടെ മോഡറേറ്ററായി. ഡോ. പ്രമോദ് പയ്യന്നൂർ, ഫിറോസ് ബാവ തുടങ്ങിയവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

