ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്തിന്

sukumar azhikodu award

കണ്ണൂർ വേവ്സ് സാംസ്‌കാരിക ട്രസ്റ്റിന്റെ ഈ വർഷത്തെ ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം മുംബൈ മലയാളിയായ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിനു സമ്മാനിച്ചു. കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പുരസ്‌കാരം കൈമാറി. കോർപറേഷൻ മേയർ ഇന്ദിര പി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മലയാളത്തിലെ മഹാ പ്രതിഭകൾക്കു നൽകിവന്നിരുന്ന ഈ പുരസ്‌കാരം കേരളത്തിന്‌ പുറത്തു നിന്നെഴുതുന്നവർക്ക് നൽകാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്നും സാഹിത്യരചനയിൽ ദീർഘകാല പ്രാവീണ്യം തെളിയിച്ച പ്രേമൻ ഇല്ലത്തിന് പുരസ്‌കാരം നൽകിയത് അർഹമായ അംഗീകാരമാണെന്നും സ്പീക്കർ പറഞ്ഞു.

Also read: പ്രഭാവർമ്മയുടെ ‘കനൽ ചിലമ്പ്’ മോഹിനിയാട്ടമായി വേദിയിലേക്ക്; നൃത്താവിഷ്കാരം നാളെ കനകക്കുന്നിൽ

മറുപടി പ്രസംഗത്തിൽ പ്രേമൻ ഇല്ലത്ത് തന്റെ രചനകളുടെ പശ്ചാത്തലങ്ങളും പ്രമേയങ്ങൾ രൂപപ്പെട്ട വഴികളും വിശദീകരിച്ചു. മുംബൈയിലെ ജീവിതാനുഭവങ്ങളും നഗരത്തിന്റെ വൈവിധ്യവും തന്റെ എഴുത്തിന്റെ ദിശ നിർണ്ണയിച്ചതായും പ്രേമൻ വ്യക്തമാക്കി.സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News