‘ശബരിമലയിൽ വീണ്ടുമൊരു സുവർണാവസരം സൃഷ്ടിക്കാനാകുമോയെന്ന ഗൂഡാലോചനയിലാണ് യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവർക്ക് നിരാശപ്പെടേണ്ടിവരും’; ഡോ. ടി എം തോമസ് ഐസക്ക്

FB POST

മതേതരത്വ കാഴ്ചപ്പാട് പൂർണ്ണമായും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കുന്നതെന്നും എന്നാൽ ബിജെപിയും യുഡിഎഫുമെല്ലാം മതരാഷ്ട്രവാദികളുടെ പിൻബലത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും അതുകൊണ്ടുതന്നെ ആരാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്താനുതകുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് വിലയിരുത്താനുള്ള സന്ദർഭംകൂടിയാണ് ഈ തെരഞ്ഞെടുപ്പെന്നും ടി എം തോമസ് ഐസക്ക് പറഞ്ഞു.

ഇത്തരം മത വർഗീയ കൂട്ടുകെട്ടിനെ കുറിച്ച് ഒന്നും ഉരിയാടാനാകാത്തതുകൊണ്ട് ശബരിമലയിൽ വീണ്ടുമൊരു സുവർണ്ണാവസരം സൃഷ്ടിക്കാനാകുമോയെന്ന ഗൂഡാലോചനയിലാണ് യുഡിഎഫും ബിജെപിയും ഉള്ളതെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവർക്ക് നിരാശപ്പെടേണ്ടിവരുമെന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. എന്താണ് ഇത്തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിഷയം? എന്ന് തുടങ്ങുന്ന പോസ്റ്റിൽ ശബരിമല സ്വർണമോഷണ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം സ്വീകരിച്ച നിലപാടിനെകുക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ALSO READ: ജയിച്ചുതുടങ്ങി എൽഡിഎഫ്; ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിൽ എതിരില്ല

ഒരു കുറ്റക്കാരനെയും സംരക്ഷിക്കാൻ പാർട്ടിയും ഗവണ്മെന്റും ഉണ്ടാവില്ല. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. ഇത് സംബന്ധിച്ച തീർപ്പ് കോടതി നടത്തട്ടെ. ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി കൂടിയാണ് സർവ്വസമ്മതനും പ്രഗത്ഭനുുമായ ഒരു ഉദ്യോഗസ്ഥനെ തന്നെ പുതിയ ദേവസ്വം ബോർഡ് ചെയർമാനായി നിയമിച്ചത് എന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ALSO READ: ‘തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിടും; UDF പ്രവർത്തിക്കുന്നത് SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരെ കൂട്ടുപിടിച്ച്’: എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം നാട്ടിലെ സാധാരണക്കാർക്ക് ക്ഷേമ പെൻഷനുകൾ, സ്ത്രീകൾക്ക് സുരക്ഷാ സഹായം, അവർക്ക് പാർപ്പിടം, നല്ല വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ യുഡിഎഫ് ഭരണത്തെയും എൽഡിഎഫ് ഭരണത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറയുന്നു. അടിസ്ഥാന സൗകര്യ വികസനം, അതിദാരിദ്ര്യ നിർമാർജ്ജനം, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വളർച്ച, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ കൈവരിച്ച മുന്നേറ്റത്തെ ക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News