ഡോ. വന്ദന ദാസ് വധക്കേസ്: ‘പ്രതി തന്‍റെ തെറ്റുകൾ മനഃപൂർവം മറച്ചുവെച്ച് സംസാരിക്കുന്നയാൾ’; കോടതിയിൽ മൊ‍ഴി നൽകി മനോരോഗ വിദഗ്ദൻ

dr vandana das murder

ഡോ. വന്ദനദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെതിരെ മൊ‍ഴി നൽകി മനോരോഗ വിദഗ്ദൻ. പ്രതിയെ പരിശോധിച്ച മനോരോഗ വിദഗ്ദനെ കോടതി വിസ്തരിക്കവേയാണ് നിർണായക മൊ‍ഴി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയായ ഡോ. എസ് കൃഷ്ണനെയാണ് കൊല്ലം അഡീ. സെഷൻസ് കോടതി വിസ്തരിച്ചത്.

‘പ്രതി തന്‍റെ തെറ്റുകൾ മനഃപൂർവം മറച്ചു വെച്ച് സംസാരിക്കുന്നയാളാണെന്ന്’ ഡോ. എസ് കൃഷ്ണൻ കോടതിയിൽ പറഞ്ഞു. അയാൾ ചെയ്ത പ്രവർത്തിയുടെ പരിണിതഫലത്തെ കുറിച്ച് പൂർണമായ ബോധ്യം സന്ദീപിനുണ്ടെന്നും അദ്ദേഹം കോടതിയിൽ മൊഴി നൽകി.

ALSO READ; വിദ്യാർഥിനിയോട് മോശമായി പെരുമാറി; KSRTC കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്

പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് പ്രതിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. ഡോ. വന്ദനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. കെ വത്സലയെയും കോടതി വിസ്തരിച്ചു. വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന 16 മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളതാണെന്ന് സർജൻ മൊഴി നൽകി. കേസിൽ ഇതുവരെ 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചു. 2023 മെയ് 10 നാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നത്. പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി ആശുപത്രി ഡ്യൂട്ടിക്കിടെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News