
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് എന്തെങ്കിലും അറിയിപ്പോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. അദ്ദേഹത്തിനറെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ നൽകിയ മറുപടി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ജൂലൈ 22നാണ് എന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ മറുപടി നൽകിയത്. പിന്നീട് ജൂലൈ 25ന് ഇതേ വിവരം തന്നെയാണ് ലോകസഭയിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലും നൽകിയതെന്നും ഡോ.ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി ഇപ്പോൾ ചർച്ചാവിഷയമാണല്ലോ. പാർലമെൻറിലെ ചോദ്യത്തിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവിന്റെ മറുപടി സംബന്ധിച്ച് സംസ്ഥാന ഗവൺമെന്റിന് എന്തെങ്കിലും അറിയിപ്പോ സ്ഥിതീകരണമോ ലഭിച്ചിട്ടില്ല. ജൂലൈ 22നാണ് എന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ മറുപടി നൽകിയത്. പിന്നീട് ജൂലൈ 25ന് ഇതേ വിവരം തന്നെയാണ് ലോകസഭയിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലും നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

