കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. നാല് വർഷത്തേക്കാണ് നിയമനം. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച് ഉത്തരവിട്ടു. സംസ്ഥാനത്തിന്റെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയില്‍ സര്‍ക്കാരിനെ മറികടന്ന് ചാന്‍സലര്‍ ഏകപക്ഷീയമായാണ് വിസി നിയമനം നടത്തിയത്.
35 പേരെ അഭിമുഖം നടത്തിയതിന് ശേഷം സെർച്ച് കമ്മിറ്റി സമർപ്പിച്ച അഞ്ചംഗ പാനലിൽ നിന്നാണ് ഡോ. പി രവീന്ദ്രനെ വിസിയായി നിയമിച്ചത്. വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി നൽകുന്ന പാനലില്‍ നിന്ന് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന വ്യക്തിയെ ചാന്‍സലര്‍ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയും കലിക്കറ്റ് വിഷയത്തില്‍ മാനിച്ചിട്ടില്ല. സെര്‍ച്ച് കമ്മിറ്റിയംഗങ്ങള്‍ നേരിട്ടാണ് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറിയത്. കലിക്കറ്റ് വിസി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടിതി 27ന് കേസ് പരിഗണിക്കാനിരിക്കെയാണ് ധൃതിപ്പിടിച്ചുള്ള നിയമനം.
കാലിക്കറ്റ് സർവകലാശാലയുടെ താത്ക്കാലിക വിസിയായി കഴിഞ്ഞ ഒന്നരവർഷമായി ഡോ. രവീന്ദ്രൻ തുടരുകയാണ്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലുതവണ സെനറ്റ് യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

