
വയോജനങ്ങള്‍ക്ക് പിറന്നാള്‍ സമ്മാനമായി കേക്കിന് പകരം ഫ്രൂട്ട്‌സ് ഹാമ്പര്‍. കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രയുടെതാണ് ഈ ആവിഷ്‌കാരം. കൊല്ലം ചാത്തന്നൂരിലെ ജെ സിഎസ് വേള്‍ഡ് ഹെല്‍ത്ത് ഹാമ്പര്‍ ഉടമ കര്‍ഷക രമ ടീച്ചറുടെ ആശയമാണ് കൃഷി വിജ്ഞാൻ കേന്ദ്ര യാഥാർഥ്യമാക്കിയത്.
ജൈവ കര്‍ഷകയായ റിട്ടയര്‍ഡ് എച്ച് എം രമ ടീച്ചറിന് തോന്നിയ ആശയം വയസായവരും ആവുന്നവരും ശിഷ്ടകാലം ആരോഗ്യകരമായി ജീവിക്കണം എന്നതായിരുന്നു. അതിനായി ജൈവ രീതിയില്‍ കൃഷി ചെയ്ത് വിളയിച്ച ഡ്രാഗണ്‍ ഫ്രൂട്ട്, കേക്കിന് പകരം പിറന്നാള്‍ ഉള്‍പ്പടെ സമ്മാനമായി നല്‍കാം എന്നതായിരുന്നു ആശയം. ഇത് സദാനന്ദപുരം കെ വി കെയെ അറിയിച്ചു. കെവികെയുടെ പിന്തുണയും രമ ടീച്ചർക്ക് ലഭിച്ചു.
രമ ടീച്ചറുടെ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനമായിരുന്നു ഉദ്ഘാടന ചടങ്ങ്. ആശംസകള്‍ നേര്‍ന്നു കേക്കിന് പകരം ഡ്രാഗണ്‍ ഫ്രൂട്ട് ഹാമ്പര്‍ സമ്മാനിച്ചു. അങ്ങനെ കേക്കിന് പകരം ഡ്രാഗണ്‍ കട്ട് ചെയ്ത് തുടക്കം കുറിച്ചു.
കെമിക്കല്‍ അംശം ഒട്ടുമില്ലാത്ത ഡ്രാഗണ്‍ പഴം വൈറ്റമിന്‍ സിയുടെ കലവറ ആയതിനാല്‍ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാം എന്നതാണ് പ്രധാന ഗുണം. ബീറ്റലൈന്‍സ്, ബീറ്റ കരോട്ടി, ഫൈബര്‍ ഫ്രീ ബയോട്ടിക് ഫുഡ് എന്നിവ പഴത്തില്‍ ഉണ്ട്. അതേസമയം വിത്തില്‍ ഒമേഗ 3, ഒമേഗ 6 എന്നിവയുമുണ്ട്. ഇവ കൊളസ്‌ട്രോള്‍ നിയന്തിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

