
2024ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ. ടെസ്സി തോമസിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന DRDO ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസിനെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
2026 ഫെബ്രുവരി 1ന് എറണാകുളം സെൻ്റ് ആൽബെർട്സ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉത്‌ഘാടന ചടങ്ങിൽ വച്ച് ബഹു: മുഖ്യമന്ത്രി പുരസ്‌കാരം നൽകുന്നതാണ്.
ALSO READ: ‘ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ കമ്മീഷനെ നിയോഗിക്കണം’: ജോസ് കെ മാണി
രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും, ശ്രീ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്‌കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


