പൊതിച്ചോറിനോടൊപ്പം കേക്കും; കോന്നി മെഡിക്കൽ കോളേജിലും ഡി വൈ എഫ് ഐയുടെ ക്രിസ്മസ് മധുരം

pathanamthitta + dyfi + lunch

ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് ദിനത്തിൽ പൊതിച്ചോറിനോടൊപ്പം കേക്കും വിതരണം ചെയ്ത് ഡി വൈ എഫ് ഐ. ക്രിസ്മസ് ദിനത്തിലും ആശുപത്രിയിൽ കഴിയേണ്ടിവന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഡി വൈ എഫ് ഐ വെച്ചൂച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ ക്രിസ്തുമസ് മധുരം നൽകിയത്.

പൊതിച്ചോറിന്‍റെയും കേക്കുകളുടെ വിതരണം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടം നിർവഹിച്ചു. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി വൈശാഖ് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി അംഗം ഷെമീർ മുസ്തഫ, മേഖലാ പ്രസിഡൻ്റ് രഞ്ചു രാജ് , സി പി ഐ എം ലോക്കൽ സെക്രട്ടറി സജി കൊട്ടാരം എന്നിവർ നേതൃത്വം നൽകി.

ALSO READ; ക്രിസ്മസിനും മുടങ്ങാതെ ‘ഹൃദയപൂർവ്വം’; കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറിനൊപ്പം കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്ഐ

കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ പൊതിച്ചോറിനൊപ്പം ക്രിസ്മസ് കേക്ക് നൽകിയിരുന്നു. പദ്ധതിയുടെ ക്രിസ്മസ് ദിനത്തിലെ വിതരണോദ്ഘാടനം മന്ത്രി വി എൻ വാസവനാണ് നിർവഹിച്ചത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News