
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ ബലാത്സംഗം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രകാരം പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്ക് വഴി വെളിപ്പെടുത്തിയ സന്ദീപ് ജി വാരിയർ അടക്കമുള്ളവർക്കെതിരെയുള്ള ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകി.
ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീനാണ് സന്ദീപ് വാര്യർ അടക്കമുള്ളവർക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് രാഹുൽ മങ്കുട്ടത്തിലിനെതിരെ ബലാത്സംഗം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രകാരം യുവതി പരാതി നൽകിയത്. എന്നാൽ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തരുത് എന്നിരിക്കെ സൂക്ഷിക്കണമെന്നിരിക്കെ അതിജീവിതയുടെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനുള്ള ദുരുദ്ദേശത്തോടു കൂടി സന്ദീപ് വാരിയർ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ മറ്റുള്ളവർക്ക് അതിജീവിതയുടെ വിവരങ്ങൾ മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ പോസ്റ്റിടുകയായിരുന്നു. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ പരാതി നൽകിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

