
ആർഎസ്എസ് നേതൃത്വം നൽകുന്ന സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിൻ്റെ വിവിധയിടങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വിവധയിടങ്ങളിൽ പ്രതിഷേധ കരോളുകൾ ഉൾപ്പെടെ നടത്തിയിരുന്നു.
ഇതിനെതിരെ ഡിവൈഎഫ്ഐ പ്രതിരോധത്തിൻ്റെ ഭാഗമായി, ഡിവൈഎഫ്ഐ മെഡിക്കൽ കോളേജ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
പട്ടം ജിഎച്എസ് സ്കൂളിൽ ക്രിസ്തുമസ് അഘോഷം നടത്തി.
വിദ്യാർത്ഥികളുൾപ്പെടെ പരിപാടിയുടെ ഭാഗമായി. കരോൾ ഗാനവും സാൻ്റാക്ലോസുമൊക്കെയായി ആഘോഷമാക്കിയായിരുന്നു ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളുകളുകളിൽ വർഗീയത കലർത്തരുതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവെഎഫ്ഐ മുന്നെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നുണ്ട്.
Also read; കരോൾ സംഘത്തിന് നേരെ ആർഎസ്എസ് നടത്തിയ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ കരോൾ
ചില സ്കൂളുകളിൽ ക്രിസ്തുസ് ആഘോഷം വിലക്കിക്കൊണ്ടുള്ള തീരുമാനം വന്നയുടനെ തന്നെ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. സ്കൂളുകൾ വർഗീയ ഇടങ്ങളാക്കരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആഘോഷങ്ങൾ തടയുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

