
യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്ക് വേറിട്ടൊരു മാതൃകയുമായി ഡി വൈ എഫ് ഐ പ്രാദേശിക നേതാവ്. തിരുവനന്തപുരം ഡി വൈ എഫ് ഐ കാട്ടായിക്കോണം മേഖലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഭിജിത്ത്, ചെണ്ടുമല്ലി കൃഷി ചെയ്താണ് മാതൃകയായത്. തോട്ടം വിളവെടുപ്പ് ഉദ്ഘാടനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍, പ്രസിഡന്റ് വി അനൂപ്, ട്രഷറര്‍ വി എസ് ശ്യാമ എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു.
സി പി ഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി രമേശന്‍ പൂക്കൂട ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി അഭിജിത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്തു വരുന്നുണ്ട്. അഭിജിത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി നിരവധി യുവാക്കള്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ചെണ്ടുമല്ലി കൃഷി നടത്തുന്നു.
Read Also: വനവിഭവങ്ങളുമായി കാണിച്ചന്ത റെഡി; ഓണം വരവേൽക്കാനൊരുങ്ങി അഗസ്ത്യവന മേഖലയിലെ ആദിവാസി കർഷകർ
കഴക്കൂട്ടം ടൊയോട്ട കമ്പനിയിലെ ജീവനക്കാരനാണ് അഭിജിത്ത്. ജോലി സമയത്തിനു ശേഷമുള്ള ഇടവേളകളിലാണ് ഈ കൃഷി നടത്തിവരുന്നത്. ഡി വൈ എഫ് ഐ കാട്ടായിക്കോണം മേഖല ജോയിന്റ് സെക്രട്ടറിയും സി പി ഐ എം സ്വാമിയാര്‍ മഠം ബ്രാഞ്ച് അംഗവുമാണ് അഭിജിത്ത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

