‘സൈക്കോപാത്തായ രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍’: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

dyfi-

സൈക്കോ പാത്തായ രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ. രാഹുൽ പാലക്കാട്ടെ ഓഫീസ് പൂട്ടി മുങ്ങി. എവിടെ പോയി ഒളിച്ചാലും നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്ന് കെ സി റിയാസുദീൻ പറഞ്ഞു.

അതേസമയം, ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കഴി‌ഞ്ഞ ദിവസവും രാഹുലിൻ്റെ ശബ്ദരേഖ പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാ‌പ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ALSO READ: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാണ്. വിവാദത്തിൻ്റെ തുടക്കം മുതല്‍ രാഹുലിനെ പാര്‍ട്ടി സംരക്ഷിച്ചത് തിരിച്ചടിയായെന്ന് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. വനിത നേതാക്കളും പരാതി നല്‍കിയിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News