പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; തിരുവനന്തപുരത്ത് നൈറ്റ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

dyfi Palestine night march

പൊരുതുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഡി വൈ എഫ്‌ ഐ തിരുവനന്തപുരത്ത് നൈറ്റ് മാര്‍ച്ച് നടത്തി. ഡി വൈ എഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുക, പൊരുതുന്ന പലസ്തീന് ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡി വൈ എഫ്‌ ഐ തിരുവനന്തപുരത്ത് നൈറ്റ് മാര്‍ച്ച് നടത്തിയത്. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

ALSO READ; കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന: കേന്ദ്ര ദുരിതാശ്വാസ സഹായത്തിൽ വയനാടിന് അനുവദിച്ചത് 260.56 കോടി മാത്രം, കേരളം ആവശ്യപ്പെട്ടത് 2221 കോടി

ഡി വൈ എഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ്‌ ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ഡോ. ഷിജു ഖാന്‍ എന്നിവര്‍ സംസാരിച്ചു. വി എസ് ശ്യാമ, എ എം അന്‍സാരി, എല്‍ എസ് ലിജു, ആര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News