‘ആര് വർഗീയത കൊണ്ടുവന്നാലും അത് ചെറുത്ത് തോൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം’: വി വസീഫ്

V VASEEF DYFI

കേരളത്തിനകത്തേക്ക് ആര് വർഗീയത കൊണ്ടുവന്നാലും അത് ചെറുത്ത് തോൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ബി ജെ പി – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകൾ വിജയിച്ച് വരണമെന്ന് നമ്മുടെ നാട് ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസിന് കേരളത്തിൽ ഏത് വിധേനയും അധികാരത്തിൽ കയറാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമായിട്ട് മറ്റത്തൂരിൽ നടന്ന ട്രയലാണ് ബിജെപി സഖ്യമെന്ന് അദ്ദേഹം പറഞ്ഞു. മറ്റത്തൂരിലെ സഖ്യത്തിനു പിന്നിൽ ഒരുപാട് ഡീലുകൾ ഉണ്ടെന്നും വസീഫ് ആരോപിച്ചു.

ALSO READ: എസ്ഐആര്‍ കരട് വോട്ടര്‍പ്പട്ടിക: ‘ഭൂരിഭാഗം വോട്ടര്‍മാരും നോണ്‍ മാപ്പിംഗ് വിഭാഗത്തില്‍, ഹിയറിങ് നാളെ മുതൽ ആരംഭിക്കും’; മന്ത്രി പി രാജീവ്

അതേസമയം കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. കോടലിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിനു മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News