
മറ്റത്തൂരിലെ ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഡിവൈഎഫ്ഐ മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കോടാലിയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.
അതേസമയം, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരം പിടിക്കുന്നതിനായി കോണ്‍ഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയ പരസ്യ ധാരണ വിവാദമായതോടെ പല തരത്തിലുള്ള തര്‍ക്കങ്ങളിലാണ് കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ടു. മറ്റത്തൂരിലെ കോണ്‍ഗ്രസിന്റെ ബിജെപിയുമായുള്ള അവിശുദ്ധകൂട്ടുക്കെട്ടിൽ കഴിഞ്ഞ ദിവസം ഡിസിസി തിരിച്ചടി നേരിട്ടിരുന്നു. ബിജെപി പിന്തുണയോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റായ ആംഗങ്ങളെ രാജിവെപ്പിച്ച് നാണക്കേട് മറയ്ക്കാനുള്ള ശ്രമം പാളി. വിമതയായ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിക്ക് തയ്യാറാല്ല.
ALSO READ: ശബരിമല സ്വർണമോഷണക്കേസ്: കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
മറ്റത്തൂരിലെ നാണക്കേട് മറയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം അവസാനം കണ്ട മാര്‍ഗം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും രാജിവെപ്പിക്കുക എന്നതാണ്. വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ പാര്‍ട്ടിക്ക് വഴങ്ങി രാജി അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

