വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവം: കന്റോൺമെന്റ് ഹൗസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ മാർച്ച്

DYFI protests the death of a patient after Youth Congress workers blocked an ambulance in Vithura

വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കന്റോൺമെന്റ് ഹൗസിലേക്ക് മാർച്ച് നടത്തി. വിഷയത്തിൽ പ്രതികളായ യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ആംബുലൻസ് തടഞ്ഞുവെയ്ക്കുന്ന സമരം ആദ്യമായിയാണ് കേരളത്തിൽ കാണുന്നത്. ഇത് ബോധംപൂർവം നടന്ന സംഭവമാണെന്നും, ആരോഗ്യ മേഖലയിൽ ആകെ കുഴപ്പമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യൂത്ത് കോൺഗ്രസ്‌ സമര നാടകമെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ – ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരണപ്പെടുകയായിരുന്നു. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗി മരിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവും വീണാ ജോർജും അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News