
ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ് നേതാക്കൾക്ക് എന്തുകൊണ്ടാണ് ഭയം എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
രാഹുലിനെ പുറത്താക്കിയാൽ പലതും പുറത്ത് പറയും എന്ന മാങ്കൂട്ടം ഗ്രൂപ്പിൻ്റെ ഭീഷണി കേട്ട് മാളത്തിൽ ഒളിച്ചിരിക്കയാണ് കോൺഗ്രസ് നേതൃത്വം എന്നും ഒളിവ് സംരക്ഷണ മൊരുക്കുന്നത് ഷാഫി വഴി കർണ്ണാടക കോൺഗ്രസ് ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തതിൽ വനിതാ നേതാക്കളിൽ നിന്നടക്കം പാർട്ടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടപടിയെടുക്കാൻ ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ രംഗത്തെത്തി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക. എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. നേതൃത്വം വരുത്തിവെച്ച വിനയാണ് രാഹുൽ വിവാദമെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതികരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

