
തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ട്രെയിനുകളിൽ തുടര്‍ച്ചയായി ഗുരുതര സുരക്ഷാവീഴ്ചയുണ്ടാകുന്നു. സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും ജില്ലാ പ്രസിഡന്റ് വി അനൂപും പ്രസ്താവനയിൽ പറഞ്ഞു.
ട്രെയിനുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളെ കേന്ദ്ര സര്‍ക്കാരും റെയില്‍വേയും ഗൗരവത്തില്‍ എടുക്കുന്നില്ല. എല്ലാ ട്രെയിനുകളിലും യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
News Summary: The DYFI district committee said in a statement that the incident of an attempt to kill a woman by pushing her off a train in Varkala, Thiruvananthapuram is shocking.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

