
റെയില്‍വേ യാത്രാ നിരക്ക് കൊള്ളയ്ക്കെതിരെ സംസ്ഥാനവ്യാപകമായി റെയില്‍വേസ്റ്റേഷനുകള്‍ക്കുമുന്നില്‍ ഡി വൈ എഫ് ഐയുടെ പ്രതിഷേധം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ടിക്കറ്റ് ക്യാന്‍സലേഷന്‍ ഉള്‍പ്പടെയുള്ളവയുടെ പേരില്‍ റെയില്‍വേ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് വി കെ സനോജ് പറഞ്ഞു.
പ്രീമിയം തത്ക്കാല്‍,പ്രത്യേക ട്രെയിനുകളിലെ സ്പെഷല്‍ ഫെയര്‍,വെയിറ്റിംങ് ലിസ്റ്റിലെ യാത്രക്കാരില്‍ നിന്നീടാക്കുന്ന ഉയര്‍ന്ന റദ്ദാക്കല്‍ കൂലി തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് റെയില്‍വേ കോടികള്‍ കൊള്ളയടിക്കുന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റെയില്‍വേയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊള്ളസംഘമായി മാറിയെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ സനോജ് പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ അല്‍പ്പസമയം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടിയില്‍ ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്‍റ് നിഖില്‍ ബാബു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത്,നേതാക്കളായ മീനുസുകുമാരന്‍,അമല്‍ സോഹന്‍ തുടങ്ങിയവരും സംസാരിച്ചു.റെയില്‍വെ കൊള്ളയ്ക്കെതിരെ വരുംദിവസങ്ങളില്‍ ഡി വൈ എഫ് ഐ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

