
രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ ഓഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ‘ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യത്തില്‍ സംഘടിപ്പിക്കുന്ന സമര സംഘമത്തില്‍ ബിഎസ്എന്‍എലില്‍ ആളുകളെ പിരിച്ചു വിട്ടത് മൂലമുണ്ടായ പ്രതിസന്ധി, തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനിക്ക് താല്പര്യമുള്ളവര്‍ക്ക് മാത്രം ജോലി നല്‍കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. നേരത്തെ പൊതു പരീക്ഷ വെച്ചാണ് ആളുകള്‍ക്ക് ജോലി നല്‍കിയിരുന്നത്.നിലവില്‍ അതല്ല അവസ്ഥയെന്നും വി കെ സനോജ് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വര്‍ഗീയതയിലേക്ക് നാടിനെ നയിക്കുന്നു എന്നതിന്റെ തെളിവാണ്. മതത്തെ അടിസ്ഥാനപ്പെടുത്തി ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തം ഉണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. 25 വീടുകള്‍ നല്‍കുമെന്നാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചത്. 20 കോടി രൂപ സമാഹരിക്കാനായി .സര്‍ക്കാര്‍ കണക്ക് പ്രകാരം 100 വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. യൂത്ത് കോണ്‍ഗ്രസും 30 വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ വീടു പ്രതീക്ഷിച്ച് സര്‍ക്കാര്‍ വീട് വേണ്ട എന്ന് തീരുമാനിച്ചവര്‍ നിരവധിയാണ്. അവരോട് കൊടിയ വഞ്ചനയാണ് കോണ്‍ഗ്രസ് നടത്തിയതെന്നും വികെ സനോജ് പറഞ്ഞു. നാടിനെയാകെ ബാധിക്കുന്ന വിഷയമാണിത്. യൂത്ത് കോണ്‍ഗ്രസിന് പണം നല്‍കിയവര്‍ കേസ് കൊടുക്കുന്ന സാഹചര്യമുണ്ടായി.
യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ കമ്മിറ്റികളില്‍ നിന്ന് ആളുകളെ സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായി. അക്കൗണ്ടില്‍ 88 ലക്ഷം രൂപയുണ്ട് എന്നാണ് പറയുന്നത്. അക്കൗണ്ട് മുഖാന്തരം മാത്രമാണോ പൈസ പിരിച്ചത്. ആളുകളില്‍ നിന്ന് പണം പിരിച്ചു തട്ടിപ്പ് നടത്തുന്നത് ഒരു യുവജന സംഘടനയ്ക്ക് ചേരുന്നതല്ല. ഇപ്പോള്‍ ഭൂമി വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എവിടെയാണ് ഭൂമി എന്ന് പറയാന്‍ തയ്യാറാകണമെന്നും വി കെ സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജനങ്ങളോട് ഇത് സംബന്ധിച്ച് വിശദമായി പറയും .ജില്ല ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജാഗ്രത സായാഹ്നങ്ങള്‍ സംഘടിപ്പിക്കുമെന്നും വികെ സനോജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

