“രാഹുൽ നിയമസഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവ്”; ഇ പി ജയരാജൻ

E P JAYARAJAN ABOUT MAMKOOTTATHIL

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയതിൽ പ്രതികരണവുമായി ഇ പി ജയരാജൻ. രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. വി എസ് അടക്കമുള്ള സമുന്നതരായ രാഷ്ട്രീയ നേതാക്കൾക്ക് അനുശോചനം അർപ്പിക്കാൻ സമ്മേളിച്ച സഭയിൽ എത്തിയത് ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്ന സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പൂര്‍വ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രാഹുൽ വിഷയത്തിൽ ഉത്തരം മുട്ടുമെന്ന പേടി; കെപിസിസി നേതൃയോഗത്തിൽ നിന്നും വിട്ടുനിന്ന് ഷാഫി പറമ്പിൽ

രാഹുൽ സഭയിലെത്തിയത് സഭയിൽ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോൺഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് രാഹുലിന്റെ ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധമുണ്ട്. യുഡിഎഫിന്റെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് പണി നോക്കട്ടെ എന്ന നിലപാടാണ് രാഹുലിന്റെത് എന്നും ഏതു മുതിർന്ന നേതാവായാലും പക്വതയോടെ വേണം നിലപാട് സ്വീകരിക്കാൻ എന്നും ഇ പി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News