
കേരളത്തിൽ നിർമിക്കുന്ന അതിവേഗ റയിൽ പാതയ്ക്ക് പുതിയ ഡിസൈൻ തയ്യാറാക്കി ഡിഎംആർസി മുൻ മേധാവി ഇ ശ്രീധരൻ. നേരത്തെ തയ്യാറാക്കിയ അലൈൻമെൻ്റിൽ മാറ്റം വരുത്തിയാണ് പുതിയത് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നാരംഭിയ്ക്കുന്ന സർവീസ് തൃശൂരിൽ നിന്ന് പട്ടാമ്പി, മലപ്പുറം, കരിപ്പൂർ വിമാനത്താവളം വഴിയാവും കോഴിക്കോടെത്തുക. പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ് 80,000 കോടിയിൽ നിന്ന് 56500 കോടിയായി ചുരുങ്ങും. മൂന്ന് മണിയ്ക്കൂർ ഇരുപതു മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താനാവുന്ന ട്രെയിനിന് ഇരുപതു സ്റ്റോപ്പുകളാണ് ഉണ്ടാവുകയെന്നും ഇ ശ്രീധരൻ പറഞ്ഞു.
Also read : പട്ടയമേള പുനലൂര്‍ താലൂക്കിൽ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു
പുതുക്കിയ റൂട്ടുവഴി 20 സ്റ്റോപ്പുകളാണുണ്ടാകുക. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ട കൂടി ഉൽപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ സ്പീഡ് 180 കിലോമീറ്റർ ആയിരിക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 465 കിലോമീറ്റർ ദീർഘമുള്ള സർവീസിൽ 20 മുതൽ 30 കിലോമീറ്റർ ദൂരത്തിലാണ് സ്റ്റേപ്പുകൾ ഉണ്ടായിരിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

