‘ഇ ഡി നടപടി ജനാധിപത്യവിരുദ്ധവും ഭരണസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റവും’: ഇ പി ജയരാജൻ

ep jayarajan

ഇ ഡി നടപടി ജനാധിപത്യവിരുദ്ധവും ഭരണസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് ഇ പി ജയരാജൻ. തികച്ചും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇ ഡി പത്രക്കുറിപ്പ് ഇറക്കിയതും തെറ്റാണ്. ഗവൺമെന്റിനെ കളങ്കപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ ശരിയല്ല. മടിയിൽ കനമുള്ളവർക്ക് മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുള്ളൂ എന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.

ഗവൺമെൻ്റ് നയത്തിൻ്റെ ഭാഗമാണ് മസാല ബോണ്ട്. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് അതാണ്. കേന്ദ്രസർക്കാർ എത്ര ഉപദ്രവിച്ചാലും കേരളം വികസന നടപ്പാക്കുന്നത് ഇത്തരത്തിലുള്ള സാമ്പത്തിക ക്രമീകരണം കൊണ്ടാണ്. ഇതിൽ കേസെടുക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഒരു കപ്പ് റവയുണ്ടോ? നല്ല അസ്സൽ നെയ്പ്പത്തിരി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം

ബിജെപിയെ അധികാരത്തിൽ കൊണ്ടുവരുന്നത് കോൺഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷത്തെ എങ്ങനെ തകർക്കാമെന്ന് ആലോചിച്ചാണ് സംഘപരിവാറും ബിജെപിയും യുഡിഎഫും നടക്കുന്നത്. അതിനുള്ള ധാരണയും ഐക്യവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവാകുമ്പോൾ പറയുന്ന കാര്യങ്ങൾക്ക് നിലയും വിലയും ഉണ്ടാകണം.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം സംശുദ്ധമാകണം. എത്ര വലിയ ജീർണ്ണതയാണ് ഉണ്ടായിരിക്കുന്നത്. എംഎൽഎ ഒളിവിലാണെന്ന് പറയാൻ തന്നെ ലജ്ജ തോന്നുന്നു. അബോർഷൻ നടത്താൻ മറ്റൊരു നേതാവ് ഗുളിക കൊടുത്തയയ്ക്കുന്നു. ഇതാണോ യൂത്ത് കോൺഗ്രസിൻ്റെ പണിയെന്ന് അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News