മസാല ബോണ്ട്: ‘ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം, ബിജെപി- യുഡിഎഫിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം’; തോമസ് ഐസക്

thomas isaac

കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മന്ത്രി തോമസ് ഐസക്. ബിജെപി – യുഡിഎഫിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമാണിതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യം മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് അധികാരമില്ലെന്ന് പറഞ്ഞു.
അനുമതി നൽകാനുള്ള അധികാരം ആർബിഐക്ക് മാത്രമാണ്. അതിനാല്‍ RBlയുടെ അനുമതിയോട് കൂടിയാണ് എല്ലാ നടപടികളും സ്വീകരിച്ചത്. കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും ആദ്യം അന്വേഷണത്തിന് ഹാജരാക്കണം എന്ന് പറഞ്ഞ് നോട്ടീസ് നൽകി.

ഇഡിക്ക് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു. എന്തിന് ഹാജരാകണമെന്ന് കോടതിയിലും തന്നെയും ഇതുവരെയും ബോധ്യപ്പെടുത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയുടെ രാഷ്ട്രീയ യജമാനന്മാർക്ക് കേന്ദ്രത്തിലെ ബിജെപി അധികാരികൾക്ക് അവരുടെ ശീലം ഇതായിരിക്കും. ഇത്തരം പണമിടപാട് ഉണ്ടാകുമ്പോൾ എന്തെങ്കിലും ഉണ്ടാകും എന്നായിരിക്കും അവരുടെ ശീലമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഹ്രസ്വകാല പാർലമെൻ്റ് ശീതകാല സമ്മേളനം: എസ്ഐആറില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം

ഇഡിക്ക് കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. കിഫ്‌ബി പതിനായിരം കോടിയിലധികം രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ്. അപ്പോൾ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്നാണ് അവർ കരുതുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ ഭൂമി മേടിച്ചത് തെറ്റെന്നാണ് ED പറയുന്നത്. ഭൂമി മേടിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ആർബിഐ ഭൂമി മേടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രഥമ ദൃഷ്ടിയാൽ തള്ളിക്കളയാവുന്ന കുറ്റത്തിനാണ് മുഖ്യമന്ത്രിക്കും തോമസ് ഐസക് നോട്ടീസ് നൽകിയിട്ടുള്ളത്. രാഷ്ട്രീയ കളിയാണ് ഇഡി നടത്തുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ബിജെപിക്കുള്ള പാദസേവയാണിതെന്നും ബിജെപിക്കൊത്ത് താളം പിടിക്കാൻ യുഡിഎഫ് നേതാക്കൾ ഇറങ്ങുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News