
ശബരിമല സ്വർണമോഷണ കേസിൽ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസിൽ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നൽകിയിരുന്നു. തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
Also read: കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാമ്പത്തിക തട്ടിപ്പ്: ഇരയായ കുടുംബത്തിന് നേരെ അതിക്രമം
കഴിഞ്ഞയാഴ്ച ഇ ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു. ശബരിമല സ്വർണ മോഷക്കേസിൽ റിമാൻഡിലായിരുന്ന കണ്ഠര് രാജീവർക്ക് കുറച്ച് നാൾ മുന്നെയാണ് ജാമ്യം കിട്ടിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇഡിയുടെ നിരീക്ഷണത്തിലാണ്.
English Summary: Tantri Kandathar Rajeevar will be questioned by the ED today in the Sabarimala gold theft case at the Kochi ED office. The investigation focuses on whether he had any financial dealings with Tantri Unnikrishnan Pottiyam.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

