
ഇന്‍ക്ലൂസീവ് ഫുട്ബോളില്‍ രണ്ടാം സ്ഥാനം നേടിയ പാലക്കാട് ടീം അംഗമായ ഹാഷിമിന്റെ നഷ്ടപ്പെട്ട മെഡലിന് പകരം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മെഡലും മരുന്നുകളും അടങ്ങിയ സ്‌കൂള്‍ ബാഗ് കായികോത്സവ വേദിയില്‍ നഷ്ടമായ വാര്‍ത്ത അറിഞ്ഞതിനെ തുടർന്നാണ് മന്ത്രിയുടെ അറിയിപ്പ്.
രാത്രി സമ്മാന വിതരണം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ബാഗുമായി പട്ടം സ്‌കൂളിന്റെ ബസില്‍ കയറുമ്പോള്‍ മെഡലും ബാഗും ഹാഷിമിന്റെ കൈയില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പുത്തരിക്കണ്ടം മൈതാനിയില്‍ എത്തി ഭക്ഷണം കഴിച്ച് മടങ്ങാന്‍ പാലക്കാട് ടീം ബസില്‍ കയറിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയാന്‍ കഴിഞ്ഞത്. എന്തായാലും ഹാഷിമിന് മെഡല്‍ പകരം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മരുന്ന്, ഇന്‍ഹേലര്‍ തുടങ്ങിയവ അടക്കമുള്ള കറുത്ത കളര്‍ സ്പോര്‍ട്സ് ബാഗ് കണ്ടുകിട്ടുന്നവര്‍ ഒഫീഷ്യല്‍സിനെ ഏല്‍പിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. മെഡല്‍ പകരം നല്‍കുമെന്ന കാര്യം ഹാഷിമിനെ ഏറെ സന്തോഷിപ്പിക്കും എന്ന് ഉറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

