പഠനത്തിന് വഴി തുറന്ന് സിഎം വിത്ത് മീ ; അ​ഗസ്ത്യമേഖലയിലെ 59 പേർക്ക് ഇനി അക്ഷരത്തിന്റെ ലോകത്ത് തടസ്സമില്ലാതെ പറക്കാം

cm pinarayi vijayan

പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും മറുപടി നൽകുകയും നേരിട്ടുള്ള ജനസമ്പർക്കത്തിലൂടെ ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയ സി എം വിത്ത് മീയിലുടെ വെളിച്ചം ലഭിച്ചിരിക്കുകയാണ് അ​ഗസ്ത്യമേഖലയിലെ 59 പേർക്ക്.

അ​ഗസ്ത്യ വന മേഖലയിലെ കോട്ടൂർ പൊത്തോട് ഉന്നതിയിലുള്ള 59 പേർക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പഠനം വഴിമുട്ടി നിൽക്കുകയായിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് സിഎം വിത്ത് മീ ഒരു കോൾ ചെയ്തതാണ് മാറ്റത്തിന് വഴി വച്ചത്. മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പേരിനെ സാക്ഷാത്കരിച്ചുകൊണ്ടാണ് ഉന്നതിയിലെ മൂപ്പൻ ഉൾപ്പെടെയുള്ളവർക്ക് പരീക്ഷ എഴുതാൻ അവസരം ലഭിച്ചിരിക്കുന്നത്. മൂപ്പൻ സുനിൽ കുമാറിന് ജനന സർട്ടിഫിക്കറ്റും ഏഴാം തരമ തുല്യത പരീക്ഷ സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു.

Also read : ദേശീയ–അന്തർദേശീയ ഐടി പദ്ധതികൾക്ക് ഇനി മുതല്‍ വഴി തുറക്കും; CMMI ലെവൽ–5 നേട്ടം സ്വന്തമാക്കി കെൽട്രോണ്‍

കോട്ടൂർ ഉന്നതിയിലെ പഠിതാക്കൾ ഏഴാം ക്ലാസ് തുല്യത പരീക്ഷ ജയിച്ചിരുന്നു എന്നാൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതിനാൽ പത്താം ക്ലാസ് പഠനത്തിന് രജിസ്റ്റർ ചെയ്യാൽ കഴിയാതെ വരുകയുകയായിരുന്നു. ആ സാഹചര്യത്തിലാണ് സിഎം വിത്ത് മീയിൽ വിളിച്ചത്. തുടർന്ന് സാക്ഷരതാമിഷന്റെയും, തദ്ദേശസ്വയംഭരണ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെ വേ​ഗത്തിൽ തന്നെ പ്രശ്ന പരിഹാരം ഉണ്ടാകുകയായിരുന്നു.

ക്രിസ്മസ് ദിവസം കാപ്പുകാട് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് ആധാറും ഫോൺ നമ്പറും തമ്മിൽ ബന്ധിപ്പിക്കുകയും, കെ സ്മാർട്ടിലൂടെ ജനന സർട്ടിഫിക്കറ്റ് പുതുക്കൽ എന്നിവ വേ​ഗത്തിൽ നടപ്പിലാക്കി. പൊത്തോട് ഉന്നതിയിൽ സിഎം വിത്ത് മീയുടെ ഉദ്യോ​ഗസ്ഥരുടെ അദാലത്തും രണ്ടാംഘട്ടമായി നടപ്പിലാക്കി. വേ​ഗത്തിലും കൃത്യമായ ഏകോപനത്തിലൂടെയുമാണ് നടപടികൾ പൂർത്തിയാക്കി ഉന്നതിയിലുള്ളവരുടെ വിദ്യാഭ്യാസം ഉറപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News