
എസ് സി എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതായി മന്ത്രി ഒ ർ കേളു നിയമസഭയിൽ പറഞ്ഞു. എസ് സി , എസ് ടി വിഭാഗത്തിൽ ആകെ 1160 കുട്ടികളെ വിദേശത്ത് കൊണ്ടുപോയി. ഒരു വിദ്യാർത്ഥിക്ക് 20 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പട്ടിക വിഭാഗത്തിൽ മാത്രം 80 കുട്ടികൾ വിദേശത്ത് പോയി എന്നും മന്ത്രി പറഞ്ഞു.
Also read: കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം: മലപ്പുറത്തിന് കിരീടം; രണ്ടാമതെത്തി കണ്ണൂർ
25-ഓളം പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടുന്ന ഉന്നതികളുടെ (സെറ്റിൽമെന്റുകൾ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു കോടി രൂപ അനുവദിക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി സർക്കാർ നടപ്പിലാക്കി വരുന്നു. ഒരു സാമ്പത്തിക വർഷം പട്ടികജാതി വകുപ്പിന് കീഴിൽ 50 യൂണിറ്റുകളും പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ 50 യൂണിറ്റുകളുമാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത് എന്നും മന്ത്രി സഭയിൽ പറഞ്ഞു.
25-ൽ താഴെ ഗുണഭോക്താക്കളുള്ള, പ്രത്യേകിച്ച് 15-ൽ താഴെ കുടുംബങ്ങളുള്ള ചെറിയ സെറ്റിൽമെന്റുകളുടെ വികസനത്തിനായി ഐശ്വര്യ ഗ്രാമം എന്ന പുതിയ പദ്ധതി ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന കുടുംബങ്ങളുടെയും ചെറിയ നഗരങ്ങളുടെയും വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


