
ഭീഷണി സ്വരത്തിലാണ് രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് സംസാരിച്ചതെന്ന് എളമരം കരീം. ചാനലിന്റെ പേരെടുത്ത് ചോദിച്ചായിരുന്നു ഭീഷണി. ഒരു തരത്തിലും ന്യായീകരിക്കാനാവാത്തത് ആണ് അത്. മാധ്യമങ്ങളെ വിമർശിക്കാം പക്ഷേ ആക്ഷേപിക്കരുത്. ഒരു ചാനലിൻ്റെ ഉടമ കൂടിയാണ് രാജീവ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
ഏത് മാധ്യമത്തിന്റെ പ്രതിനിധിയാണെന്ന് ചോദിക്കുകയും, സ്ഥാപനത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ രോഷാകുലനാവുകയും ചെയ്യുന്ന പ്രവണതകള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തുകയും ഓഫീസ് ആക്രമിക്കുകയും ചെയ്ത സംഭവം ഇതിന്റെ തുടര്‍ച്ചയാണെന്നും വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും, ഇത്തരം അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പറയുന്നു.
ജി എസ് ടി നിരക്കിലെ മാറ്റം നിയമ വിരുദ്ധമാണ്. ട്രംപിനെ തൃപ്തിപ്പെടുത്താനാണ് ഈ മാറ്റം. ലോട്ടറി വിൽപ്പനയെയും ബാധിക്കും. കേരളത്തിന് നാശം വിതയ്ക്കുന്നത് ആണ് ജി എസ് ടി മാറ്റം. ആഗോള സംഗമം നടത്താൻ തീരുമാനിച്ചത് സി പി എം അല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. വിശ്വാസം സംരക്ഷിക്കാൻ ഭരണഘടനയ്ക്ക് ഉളളിൽ നിന്ന് ചെയ്യാവുന്നത് സർക്കാർ ചെയ്യും. ക്രൈസ്തവ- മുസ്ലീം സംഗമങ്ങൾ നടത്തുന്നില്ലേ? ഇതൊക്കെ വിവാദമാക്കേണ്ട കാര്യമില്ലെന്നും എളമരം കരീം.
ശബരിമലയുടെ വികസനമാണ് അയ്യപ്പ സംഗമം കൊണ്ട് ഉദ്ദേശിച്ചത്. അയ്യപ്പ സംഗമത്തിലെ സെമിനാർ തുടങ്ങുന്ന സമയത്തെ ആളൊഴിഞ്ഞ കസേരയുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. സദസ് നിറയാൻ സമയം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

