‘കോഴിക്കോട് നടന്നത് യുഡിഎഫ് – വെൽഫെയർ – ബിജെപി അവിശുദ്ധ കൂട്ടുകെട്ട്’: എളമരം കരീം

Elamaram Kareem

തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ, യുഡിഎഫ് – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കോഴിക്കോട്ടെ പല ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് ലഭിച്ച വോട്ട്, ജില്ലാ ഡിവിഷനിലേക്കും ബ്ലോക്ക് ഡിവിഷനിലും ലഭിച്ചില്ല. ഈ വോട്ടുകൾ ബിജെപി ക്ക് മറിച്ചു നൽകിയെന്നും എളമരം കരീം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ യുഡിഎഫ് – വെൽഫെയർ പാർട്ടി – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൻ്റെ തെളിവുകളാണ്, തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ മുൻനിർത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബും പുറത്തുവിട്ടത്.

ALSO READ; തൊടുപുഴ നഗരസഭ: കോൺഗ്രസിലെ തമ്മിലടിയിൽ പരിഹാരമായില്ല; ആദ്യ രണ്ട് വർഷത്തെ അധ്യക്ഷ സ്ഥാനം ലീഗിന്

യുഡിഎഫ് വിജയിച്ച പഞ്ചായത്തിലെ ബിജെപി – യുഡിഎഫ് രഹസ്യ സഹകരണത്തിൻ്റെ കണക്കുകൾ മുൻനിർത്തിയാണ് നേതാക്കൾ പ്രതികരണം നടത്തിയത്. ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളിൽ ഭൂരിപക്ഷം, യുഡിഎഫിന് ലഭിച്ചതെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യുപകാരമായി ബിജെപിക്ക് നിരവധി ഗ്രാമപഞ്ചായത്ത് വാർഡുകൾ കോൺഗ്രസ് വിജയിക്കുവാൻ അവസരം ഒരുക്കി.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഗ്രാമപഞ്ചായത്ത് വാർഡുകളിലും ലഭിച്ച വോട്ടുകൾ താരതമ്യം ചെയ്താൽ ഈ അവിശുദ്ധബന്ധം വ്യക്തമാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബിജെപി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് കൃത്യമായി പ്രവർത്തിച്ചുവെന്നും എളമരം കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News