‘തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ LDF വമ്പിച്ച മുന്നേറ്റം ഉണ്ടാക്കും’; എളമരം കരീം

Elamaram Kareem

കോഴിക്കോട് ജില്ലയിൽ LDF വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.

കോർപ്പറേഷനിലെ ആധിപത്യം തുടരുമെന്നും എളമരം പറഞ്ഞു. ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ പുരോഗമന അഭിഭാഷക വേദി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ബാറിലെ അഭിഭാഷകരുടെ കൂട്ടായ്മയായ പുരോഗമന അഭിഭാഷക വേദിയാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത്. കോർപ്പറേഷനിലേക്ക് 4 അഭിഭാഷകർ LDF സ്ഥാനാർത്ഥികളായി മത്സര രംഗത്തുണ്ട്. സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു.

ALSO READ: കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പം

LDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി പുരോഗമന അഭിഭാഷക വേദിയുടെ നേതൃത്വത്തിൽ, സ്ക്വാഡ് പ്രവർത്തനത്തിലടക്കം സജീവമാകാൻ കൺവെൻഷൻ തീരുമാനിച്ചു. അഡ്വക്കറ്റ് ലിവിൻസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സി പി ഐ ജില്ലാ സെക്രട്ടറി പി ഗവാസ് സംസാരിച്ചു.

ENGLISH SUMMARY : CPI(M) Central Committee member Elamaram Kareem predicts strong LDF gains in Kozhikode district in this local body election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News