
എലത്തൂർ കൊലപാതകക്കേസിൽ നിർണ്ണായകമായ സിസിടിവി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭ്യമായിരിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, പ്രതി വൈശാഖന്റെ ഭാര്യ ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്ത് വന്നിറങ്ങുന്നതും കാണാൻ സാധിക്കും. എന്നാൽ, കൊലപാതകത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടല്ല അവർ അവിടെ എത്തിയത്.
ALSO READ: എസ്‌ഐആർ: പരാതി അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
പ്രതി തന്റെ ഭാര്യയെ കാര്യങ്ങൾ ബോധിപ്പിക്കാതെ തെറ്റിദ്ധരിപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. പെൺസുഹൃത്തായ 26 കാരിയെ ഒരുമിച്ചു മരിക്കാം എന്നു പറഞ്ഞ് വിളിച്ചുവരുത്തി ആയിരുന്നു ക്രൂര കൊലപാതകം. അതിന് ശേഷം ജ്യൂസിൽ ഉറക്കു ഗുളിക കലർത്തി നൽകി കഴുത്തിൽ കുരുക്കിട്ടു ഒന്നിച്ചു ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി സ്റ്റൂളിൽ കയറി നിന്നപ്പോൾ ഇയാൾ സ്റ്റൂൾ തള്ളിമാറ്റുകയായിരുന്നു. ഇതിനു ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നാലെ തന്റെ ഭാര്യയെ വിളിച്ച് സഹോദരി ജീവനൊടുക്കി എന്ന് അറിയിക്കുകയും ആയിരുന്നു. വിവരമറിഞ്ഞ ഭാര്യയെത്തി യുവതിയെ ആശുപത്രിയിൽ എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


