തൃശൂരില്‍ കാറിടിച്ച് സൈക്കിൾ യാത്രിക‍നായ വയോധികൻ മരിച്ചു

accident death

തൃശൂർ ദേശീയപാത നെല്ലായിയിൽ വാഹനപകടത്തിൽ സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു. നെല്ലായി പന്തല്ലുർ പനയത്ത് വീട്ടിൽ കൊച്ചുമോൻ (74) ആണ് മരിച്ചത്. ദേശീയ പാതയിൽ ഉച്ചയ്ക്ക് 12.45ഓടെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്നും വന്ന ഇന്നോവ കാറാണ് ഇടിച്ചത്. കൊച്ചുമോനെ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

ഇടുക്കി വെണ്മണിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടത്തില്‍ ആർക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News