‘അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായി’: സുരേഷ് ഗോപി എം പി അപേക്ഷ വാങ്ങാതെ മടക്കിയയച്ച സംഭവത്തില്‍ പ്രതികരിച്ച് വയോധിക‍ൻ

Thayyat Velayudhan

അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് സുരേഷ് ഗോപി എം പിയുടെ അടുക്കല്‍ അപേക്ഷയുമായി എത്തിയ വയോധിൻ തയ്യാട്ട് കൊച്ചു വേലായുധൻ. രണ്ടുവർഷം മുൻപ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് അപേക്ഷയുമായി ചെന്നത്. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നു. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു.

ALSO READ: എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബ്ദരേഖ പുറത്ത്

കഴിഞ്ഞ ദിവസമാണ് പുള്ളിൽ വച്ച് നടന്ന കലുങ്ക് വികസന സംവാദത്തിനിടെ അപേക്ഷയുമായി കൊച്ചു വേലായുധൻ എത്തിയത്.

ALSO READ: ജപ്തിയിൽ ഇനി കിടപ്പാടം പോകില്ല; ഏക കിടപ്പാടം സംരക്ഷണ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News