അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് വയോധിക മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് വയോധിക മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ 77 വയസുള്ള വസന്തയാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. ഒരു മാസമായി രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

ALSO READ; ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വര്‍ണങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണി; ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് കാരണം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

NEWS SUMMARY: An elderly woman named Vasantha from Chirayinkeezhu died of amoebic encephalitis in Thiruvananthapuram. She had been suffering from the disease for a month and was undergoing treatment at the Thiruvananthapuram Medical College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News