
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. 75,632 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. ഇതോടെ, പ്രചാരണ രംഗത്ത് അല്പം കൂടി ആവേശം കൂട്ടിയിരിക്കുകയാണ് മുന്നണികൾ.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, പ്രചരണം ഒരല്പം കൂടി സജീവമാക്കിയിരിക്കുകയാണ് മുന്നണികൾ.. സ്ഥാനാർത്ഥികളുടെ ആവേശവും വാശിയുമാണ് രണ്ടാംഘട്ട പ്രചാരണത്തിലും കാണാനാകുന്നത്. ഓരോ വോട്ടർമാരെയും കണ്ടു വോട്ട് ഉറപ്പിക്കാൻ നേരിട്ടും ഡിജിറ്റൽ ലോകത്തിന്റെ സഹായം തേടിയുമാണ് സ്ഥാനാർഥികൾ വോട്ടർമാരിലേക്കെത്തുന്നത്.
വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, വിമതഭീഷണിയിൽ വലയുകയാണ് യുഡിഫ് എൻഡിഎ മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, 23,576 വാർഡുകളിലായി 75632 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 36,027 പുരുഷൻമാരും 39,604 സ്ത്രീകളുമാണ്. മലപ്പുറം ജില്ലയിളാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 8,378 സ്ഥാനാർത്ഥികളാണ് മലപ്പുറത്ത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള വയനാട് ജില്ലയിൽ 1967 പേരാണുള്ളത്. അതേസമയം, 2020 ൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

